വിദ്യഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരാന്‍ ഇനിയുമെത്ര ശവശരീരങ്ങൾക്കാണ് കാത്തിരിക്കേണ്ടത്; സോമി സോളമന്‍ എഴുതുന്നു

ബഹുമാനപെട്ട വിദ്യഭ്യസ മന്ത്രിയ്ക്കും , കേരളത്തിലെ പൊതു വിദ്യാഭ്യസ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ പത്താം ക്ലാസ്സുകാരി ഗൗരി സ്‌കൂൾ\കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു ദിവസങ്ങൾ കഴിയും മുൻപ് കൊല്ലം അഷ്ടമുടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി എസ്. ശ്രീദേവി ആത്മഹത്യ ചെയ്തിരിക്കുന്നു

ഗൗരിയുടെ മരണത്തിനു അധ്യാപകരും , ശ്രീദേവി ടീച്ചറിന്റെ മരണത്തിനു കുട്ടികളും എന്ന് സാഹചര്യം ഉണ്ടാകുന്നു. ഗ്രേസ് മാർക്കിലും, പരീക്ഷ നടത്തിപ്പിലും അപ്പുറം നമ്മുടെ വിദ്യാഭ്യസ രംഗത്തിന്റെ വേര് അറുക്കുന്ന ഒന്ന് നമ്മുടെ അധ്യാപകരെയും കുട്ടികളെയും കാർന്നു തിന്നുന്നണ്ട്. പരസ്പരം പഴിചാരി മരണം തിരഞ്ഞെടുക്കാൻ വിധം മനസ്സിനെ തകർക്കുന്ന ഒരു സിസ്റ്റമായി നമ്മുടെ വിദ്യാഭ്യസ രംഗം കണ്ടീഷൻ ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ് .

അധ്യാപന സമ്പ്രദായത്തിലെ പ്രശ്ങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അത് സ്‌കൂളിന്റെ പാരമ്ബര്യത്തിനെതിരായും , കുട്ടികളുടെ അരക്ഷിതവാസത്തെ കുറിച്ച് സംസാരിക്കുമ്പോൾ വളർത്തു ദോഷമായും ചിത്രീകരിക്കുന്നതിലേക്കാണ് ചർച്ചകൾ പോകുന്നത്. നമ്മൾ നമ്മുടെ കുട്ടികളെ പിഴച്ചവരും , തലതെറിച്ചവരും , നശിച്ചവരും . കുരുത്തംകെട്ടവരും , അഹങ്കാരികളും , തന്റേടികളും , ആയി വിധിയെഴുതുന്നതിനു അടിസ്ഥാനമാക്കുന്ന പ്രധാന കൃത്യങ്ങൾ
1 . തറുതല പറച്ചിൽ
2 . മുതിർന്നവരെ ബഹുമാനമില്ലായ്മ
3 . അദ്ധ്യാപകരെ കളിയാക്കൽ
4 . അധ്യാപികമാരുടെ വാക്കുകളിലൂടെയും അംഗ വിക്ഷേപങ്ങളിൽ കൂടിയും കളിയാക്കുന്ന കുട്ടികൾ
5 . മദ്യപാനം , പുകവലി , മയക്കുമരുന്ന് തുടങ്ങിയ ഉപയോഗിച്ചെത്തി അദ്യാപകരോട് അപമര്യദയയി പെരുമാറുന്നവർ .
ഇത്തരം പെരുമാറ്റങ്ങൾ ഉള്ള കുട്ടികൾ കുറ്റവാളികൾ ആണെന്നും അവരെദുർഗുണ പരിഹാര പാഠശാലയിൽ അയക്കണമെന്നും എവിടെയോ കണ്ടു .

സ്‌കൂളിൽ നിന്നും കുറ്റവാളികളിലേക്കുള്ള നമ്മുടെ കുട്ടികളുടെ യാത്രയെ തടയാൻ നമ്മുടെ വിദ്യഭ്യസ സമ്പ്രദായത്തിന് പ്രാപ്തിയില്ല എന്ന് നമ്മുടെ അധ്യാപകർ തന്നെ പറയുന്നു സാരിയുടെ ഇടയിൽ കൂടെ കണ്ട പൊക്കിളിനെ കുറിച്ച് കമന്റിട്ടടിച്ച വിദ്യാർത്ഥി അത് കേട്ട് പരാതിയുമായി ചെന്ന അദ്ധ്യാപിക , അതിന്റെ വിചാരണക്കിടയിൽ വീണ്ടും കരഞ്ഞു കൊണ്ട് പോകേണ്ടി വരുന്ന അദ്ധ്യാപിക
ചന്തിയിൽ നുള്ളിയ വിദ്യാർത്തിയുള്ള ക്ലാസ്സിൽ നിന്നും കരഞ്ഞു കൊണ്ട് ഓടിയ അദ്ധ്യാപിക വഴക്കു പറഞ്ഞ അധ്യാപകർക്കെതിരെ കൊട്ടേഷൻ കൊടുക്കുന്ന കുട്ടികൾ തങ്ങളുടെ മുൻപിൽ വീണു മരിച്ച കൂട്ടുകാരിയുടെ മരണത്തിന്റെ ട്രോമയെ അതിജീവിക്കും മുൻപ് കേക്ക് മുറിച്ചു തിരിച്ചു വരവ് ആഘോഷിക്കുന്ന അധ്യാപകർ ?

( കൺമുന്നിൽ കൂട്ടുകാരി മരിച്ചു വീഴുന്ന കണ്ട കുട്ടികളെ അധ്യാപകർ അഭിസംബോധന ചെയ്തിരുന്നോ ? . എന്ത് പ്രശനത്തിലും ഒപ്പമുണ്ടെന്നും ഒരിക്കൽ പോലും മരണം തിരഞ്ഞെടുക്കരുതെന്നു ആ കുട്ടികളോട് കേക്ക് മുറിക്കുന്നതിനു മുൻപോ പിന്പോ അധ്യാപകർ സംസാരിച്ചിരുന്നോ )

പൊതുവിടത്തിൽ അഭിനന്ദിക്കാനയി കൂട്ടുകാരിയെ കെട്ടിപ്പിടിച്ചതു കണ്ടു പേടിച്ച പ്രശസ്തമായ സെന്റ് തോമസ് സ്‌കൂളും , പുറത്താക്കപ്പെട്ട വിദ്യാര്ധികളും , പല തരം പരാതികളുടെ മേൽ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന അധ്യാപകരും കേരളത്തിന്റെ വിദ്യാഭ്യസ രംഗത്തിന്റെ പച്ചയായ യാഥാർഥ്യമാണ് മുകളിൽ പറഞ്ഞ കുട്ടികളുടെ പെരുമാറ്റത്തിലും അധ്യാപകരുടെ പെരുമാറ്റത്തിലും വ്യക്തമാകുന്ന ഒന്നുണ്ട് . നമ്മുടെ വിദ്യഭ്യസ സമ്പ്രദായം കുട്ടികളെ ഉദ്ദേശിച്ചുള്ളതല്ല . അത് പരീക്ഷകളെയും മാർക്കുകളെയും , തൊഴിൽ സാധ്യതകളെയും മാത്രം ലക്‌ഷ്യം വെച്ചുള്ളതാണ് . അധ്യാപക പരിശീലനം ഇപ്പോഴും വിദ്യാർത്ഥി കേന്ദ്രീകൃതമല്ല വേറെ എന്തോ സംഭവമാണ് അല്ലെങ്കിൽ
1 .ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് കാരണമാകുന്ന കുടുംബ- സാമൂഹ്യ -സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിക്കാതെ , നമുക്ക് അവരെ കുറ്റവാളികളായി വിധിയെഴുതാൻ കഴിയുന്നത് എന്ത് കൊണ്ടാണ് ?
2 . ഒരു കുട്ടി അദ്ധ്യാപികയുടെ പൊക്കിളിനെ കുറിച്ച് സംസാരിക്കുമ്പോൾ , ചന്തിയിൽ തൊടുമ്പോൾ , അനുവാദമില്ലാതെ ശരീരത്തിലേക്ക് കടന്നു കയറുനന്തു കുറ്റകാരമാണെന്നും , നിയമപരമായി ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യയാമെന്നും ,പുരുഷനാമാരുടെ ശരീരത്തിൽ നിന്നും വ്യസ്ത്യസ്തമായി ശാരീരിക അവയവങ്ങൾക്കു രൂപ വ്യത്യങ്ങൾ സംഭവിക്കുന്നത് ബിയോളോജിക്കൽ ആണെന്നും അതൊക്കെകയാണ് നമ്മൾ ജീവശാസ്ത്രത്തിൽ പഠിക്കുന്നത് എന്നും അദ്യാപികമാർക്കു കുട്ടികളുടെ നേരെ നിന്ന് കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ട് ഓടേണ്ടി വരുന്നത് എന്ത് കൊണ്ടാണ് ?
3 . നമ്മുടെ കുട്ടികൾ എന്ത് കൊണ്ട് മദ്യത്തിലേക്കും മയക്കു മരുന്നിലേക്കും കടക്കുന്നു . സ്‌കൂൾ പോലെ ഒരു സ്പേസിൽ ഒരു കുട്ടി എന്ത് കൊണ്ട് മദ്യപിച്ചു വരുന്നു ? വഴക്കു പറയുന്ന അധ്യാപകർക്കെതിരെ കൊട്ടേഷൻ കൊടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് എന്താണ് ?

4 .അടിമകളെ അല്ല അധ്യാപകരുടെ കയ്യിലേക്ക് കിട്ടുന്നത് കുട്ടികളെയാണ് . ഓരോ തരം സാഹചര്യത്തിൽ നിന്ന് വരുന്നവർ . പലതരം അരക്ഷിതാവസ്ഥകളായിൽ നിന്നും വരുന്നവർ .ഒറ്റപ്പെടലും ഭയവും എവിടെ പങ്കു വെയ്ക്കണെമന്നു അറിയ്യാത്തവർ .നിസ്സഹരായ വിഭാഗമാണ് കുട്ടികൾ . അവരെയാണ് നിങ്ങൾ ശിക്ഷിച്ചു വിധി നടപ്പിലാക്കി മുദ്രകുത്തി പുറത്താക്കാൻ ശ്രമിക്കുന്നത് . കുട്ടികൾ കടന്നു പോകുന്ന മാനസിക സംഘര്ഷങ്ങള് എത്ര അധ്യാപകർക്ക് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് .
വിരൽ തുമ്പിലാണ് ഇൻഫോർമേഷൻ ഉള്ളത് . കുട്ടികളുടെ എക്സ്പോഷർ ലെവൽ അധ്യാപകരുടെ വിദ്യഭ്യസ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമാണ് .കുട്ടികളുടെ കൗതുകങ്ങൾ , പ്രണയങ്ങളെ , ഭ്രമങ്ങളെ , ഇഷ്ടങ്ങളെ , പാഷനെ , സംശയങ്ങളെ , തെറ്റിധാരണകളെ , മനസിലാക്കാനുള്ള ട്രെയിനിങ് നമ്മുടെ അധ്യാപകർക്ക് കൊടുക്കുന്നുണ്ടോ ?

5 .കയ്യോ കാലോ മുറിഞ്ഞു പഴുത്താൽ വൈദ്യ സഹായം വേണ്ടി വരും അത് പോലെ ഒ ന്നാണ് മനസിനും വേണ്ട ചികിത്സ എന്ന് ഇതുവരെ തിരിച്ചറിയാത്ത സമൂഹത്തിൽ നിന്നാണ് അധ്യാപകരും , വിദ്യാർത്ഥികളും , മാതാപിതാക്കളും വരുന്നത് . അങ്ങനെ ഒരു സാമൂഹിക ഘടനയിൽ കുട്ടികളുടെ മാനസിക പിരിമുറുക്കുകളെ , കുട്ടികളുടെ പ്രശ്ങ്ങളെ എങ്ങെനയാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നുണ്ടോ ?കുട്ടികൾക്ക് കൗൺസിലിംഗ് വേണമെന്ന് പറയുമ്പോൾ എന്റെ കുട്ടിക്ക് അസുഖമൊന്നുമില്ല എന്ന് പറയുന്ന മാതാപിതാക്കളെ എങ്ങനെയാണു അഭിമുഖീകരിക്കേണ്ടത് എന്ന് നമ്മുടെ അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നുണ്ടോ ?

6 . അധ്യാപകരുടെ തൊഴിൽപരമായ പിരിമുറുക്കങ്ങൾ അഭിസംബോധന ചെയ്യാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ? ( സ്വകര്യ മേഖലയില ജോലിഭാരക്കൂടുതലും , ശമ്ബളക്കുറവും തുടങ്ങിയ പ്രശ്ങ്ങൾ പരിഹരിക്കാൻ അവിടുത്തെ അധ്യാപകർ ആരുടെ അനുവാദമാണ് കാത്തു നിൽക്കുന്നത്  )

ക്ലാസ്സുറൂമികളിലെ ക്യാമെറകൾക്കോ സിനിമ തീയറ്ററിലെ പോലീസിനോ ഗൗരിയേയോ ശ്രീദേവി ടീച്ചറെയോ കൊലയ്ക്കു കൊടുക്കുന്നതിനു രക്ഷിക്കാൻ കഴിഞ്ഞില്ല

എത്ര കുട്ടികളുടെയും അധ്യാപകരുടെയും ശവശരീരങ്ങൾ വേണം നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്താൻ .?

ഇനിയും എത്ര ശവശരീരങ്ങൾക്കാണ് കാത്തിരിക്കേണ്ടത് ?

ഇനി ഒരു ഗൗരിയോ ശ്രീദേവി ടീച്ചറോ ഉണ്ടാകതിരിക്കാൻ സർക്കാർ തലത്തിൽ ക്രീയാത്മക ഇടപെടലുകൾ ഉണ്ടാകുവോ ? വിദ്യാർത്ഥി സംഘടനകളും അദ്ധ്യാപക അനധ്യാപക , സംഘടനകളും PTA കളും ഒരുമിച്ചിരുന്നു സംസാരിക്കുവോ അതോ ചേരി തിരിഞ്ഞു ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ബാക്കിയാക്കി പള്ളിക്കൂടങ്ങൾ ശവപ്പറമ്പുകൾ ആക്കി മാറ്റുവോ ?

ഗൗരിയുടെ അച്ഛനെ സ്‌കൂളിലെ അധ്യാപക രക്ഷാകർതൃ മീറ്റിങ്ങിൽ കൂകി വിളിച്ച ആൾക്കൂട്ടത്തോട് തന്നെയാണ് ചോദിക്കുന്നത് എത്ര ശവശരീരങ്ങൾക്കാണ് നിങ്ങളുടെ കഴുകാൻ കണ്ണുകൾ കാത്തിരിക്കുന്നത് ?

No Comments

Be the first to start a conversation

%d bloggers like this: