ഐപിഎല്ലിന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ചേര്‍ന്ന് തിരികൊളുത്തും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ചേര്‍ന്ന് തിരികൊളുത്തും. നിലവിലെ ചാമ്പ്യന്മാരുടെ മൈതാനത്താണ് ഐപിഎല്‍ പതിനൊന്നാം സീസണിനു ഏപ്രില്‍ ഏഴിനു തുടക്കമാകുന്നത്.

രണ്ടാം മത്സരം ഡല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനത്ത് ഡെല്‍ഹി ഡെയര്‍ഡെവിള്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്. ഒമ്ബതു വേദികളിലായി 51 ദിവസമാണ് കുട്ടിക്രിക്കറ്റിന്റെ മഹോത്സവം അരങ്ങുവാഴുന്നത്. ഇത്തവണത്തെ മത്സരങ്ങളില്‍ 12 എണ്ണം വൈകുന്നേരം നാലിനും 48 എണ്ണം വൈകിട്ട് എട്ടിനുമാണ് തുടങ്ങുന്നത്.

No Comments

Be the first to start a conversation

%d bloggers like this: