സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന് ആദ്യ ജയം

സീസണിലെ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ സ്റ്റുഡിയോ വിജയം കണ്ടെത്തി. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവന്‍സില്‍ നടന്ന മത്സരത്തില്‍ ലക്കി സോക്കര്‍ ആലുവയെയാണ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സൂപ്പറിന്റെ ജയം.

സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനായി അനികുട്ടനും ബെന്നുമാണ് ഇന്ന് ലക്ഷ്യം കണ്ടത്. സൂപ്പര്‍ സ്റ്റുഡിയോ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്താനും സൂപ്പറിന് ആയിരുന്നില്ല.

No Comments

Be the first to start a conversation

%d bloggers like this: