വാട്​സ്​ ആപ് ബിസിനസ്​ ആപ്​ പുറത്തിറങ്ങി

വാട്​സ്​ ആപില്‍ നിന്ന്​ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കമ്പനിയുടെ ബിസിനസ്​ ആപ്​ പുറത്തിറങ്ങി. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ്​ പുതിയ ആപ്​ ലഭ്യമാവുക. കമ്പനികള്‍ക്ക്​ അവരുടെ ഒാഫറുകളും മറ്റ്​ വിവരങ്ങളും ഉപയോക്​താക്കളിലേക്ക്​ നേരിട്ട്​ എത്തിക്കാനുള്ള സംവിധാനമാണ്​ കമ്പനിയുടെ ബിസിനസ്​ ആപ്​ നല്‍കുന്നത്​.

കമ്പനിയെ സംബന്ധിക്കുന്ന ഇമെയില്‍, വെബ്​സൈറ്റ്​, വിലാസം എന്നിവ നല്‍കി ആര്‍ക്കും വാട്​സ്​ ആപ്​ ബിസിനസ്​ ആപി​​ന്റെ ഭാഗമാവാം. ഇതിന്​ മുമ്പ്​ വാട്​സ്​ ആപിന്റെ പരിശോധന കൂടി ഉണ്ടാകും. ഇതിന്​ ശേഷം ഉപയോക്​താക്കളുമായി വളരെ എളുപ്പത്തില്‍ സംവേദിക്കുന്നതിനുള്ള സൗകര്യമാണ്​ ബിസിനസ്​ ആപ്​ നല്‍കുന്നത്​. ഉപഭോക്​താവി​​െന്‍റ ചോദ്യങ്ങള്‍ക്ക്​ എളുപ്പത്തില്‍ മറുപടി നല്‍കാന്‍ സഹായിക്കുന്ന ക്വുക്ക്​ റിപ്ലേ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബിസിനസില്‍ ആപില്‍ ലഭ്യമാകും.

ആദ്യഘട്ടത്തില്‍ യു.എസ്​, യു.കെ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും വാട്​സ്​ ആപ്​ ബിസിനസി​​െന്‍റ സേവനം ലഭ്യമാവുക. പിന്നീട്​ ആഗോളതലത്തില്‍ വാട്​സ്​ ആപ്​ ബിസിനസ്​പുറത്തിറങ്ങും.

No Comments

Be the first to start a conversation

%d bloggers like this: