മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ കൊതുകുകളില്‍നിന്നും രക്ഷ നേടാം

ലേറിയ, ഡെങ്കു, സിക്ക എന്നീ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന മൂന്ന് ബില്ല്യന്‍ ജനങ്ങളാണ് ലോകത്തുളളത്. അസുഖങ്ങള്‍ പൊതുജനാരോഗ്യ പ്രതിസന്ധിയുമായി വ്യാപിച്ചു കിടക്കുകയാണ്. കൊതുകു വഴി അസുഖം പരത്തുന്നതിനേക്കാള്‍ നല്ലത് കൊതുകുകളെ തടയുന്നതാണ്. കൊതുകുകള്‍ക്ക് ഒരു സ്പീഷീസ് വിങ്ബിറ്റ് ആക്ടിവിറ്റി ഉണ്ട്. ലോകത്തുള്ളവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളുടെ സൗകര്യത്തോടെ നിരീക്ഷണ ഉപകരണമായി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുണ്ട്.

പറന്നു നടക്കുന്ന കൊതുകിന്റെ ശബ്ദം (Abuzz) റെക്കോര്‍ഡ് ചെയ്ത് വെബ്സൈറ്റില്‍ ഓഡിയോ അപ്ലോഡ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഒരു സെക്കന്‍ഡില്‍ തന്നെ കൊതുകിന്റെ സ്പീഷീസുകളെ തിരിച്ചറിയാന്‍ സാധിക്കും. Abuzz പഠനത്തെ കുറിച്ച്‌ ഗവേഷകര്‍ ഈ-ലൈഫില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൂടെ കൊതുകുകളുടെ ‘പിച്ച്‌’ വ്യക്തമായി റെക്കോര്‍ഡ് ചെയ്യാമെന്നാണ്. ‘Abuzz’നു വേണ്ടത് ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ മൊബൈല്‍ ഫോണാണ്. ഈ ഫോണുകള്‍ സമയവും സ്ഥലവും പോലുളള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു. ഇതുവഴി സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ സ്പാഷ്യോ-ടെംപൊറല്‍ മാപ്പിംഗ് എന്നീ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നു എന്ന് ശാസ്ത്രഞ്ജര്‍ വ്യക്തമാക്കി. വെക്റ്റര്‍ബോണ്‍ ഡിസീസിന്റെ പ്രധാന കാരണം കൊതുകുകളാണ്.

ഓരോ കൊതുകുകളുടേയും ജീവശാസ്ത്രം വ്യത്യസ്ഥമാണ്. അതിനാല്‍ ബ്രീഡിങ്ങും വ്യത്യസ്ഥമായിരിക്കും. ഇന്ത്യയിലാണ് ഈ പരീക്ഷണം നടത്തിയത്. ഇതിനെ കുറിച്ച്‌ ഓണ്‍ലൈന്‍ ട്രൈനിങ്ങും വര്‍ഷോപ്പുകളും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

No Comments

Be the first to start a conversation

%d bloggers like this: