തണലിനായി കുവൈറ്റിലെ പ്രവാസി സമൂഹം കൈകോർക്കുന്നു.

തണൽ വടകരയുടെയും അതിന്റെ സാരഥി ഡോ:ഇദ്രിസിന്റെയും നേതൃത്വത്തിൽ  കോഴിക്കോട് ജില്ലയിലെ പയ്യോളി മുൻസിപ്പാലിറ്റിതിക്കോടി,  തുറയൂർമൂടാടി,  മണിയൂർ പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് ആശ്വാസമാകുന്ന തരത്തിൽ പയ്യോളി പെരുമാൾപുരത്ത്  സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ: യു.വി. ജോസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചുകൊണ്ടു തുടക്കം കുറിച്ചു.    മാർച്ചു മാസത്തോടുകൂടി പൂർണ്ണമായും പ്രവർത്തനസജ്ജമാവുക എന്ന ലക്ഷ്യത്തോടുകൂടി സമൂഹത്തിലെ നാനാതുറയിലുമുള്ള ആബാലവൃദ്ധം ജനങ്ങളും കൈകോർത്തുകൊണ്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. നിർദ്ദിഷ്ട സൗജന്യ ഡയാലിസിസ് സെന്ററുമായി  സഹകരിക്കുന്നതിനു  വേണ്ടി  കുവൈറ്റിലെ പ്രവാസി സമൂഹവും കൈകോർക്കുന്നു.  ഡിസംബർ ഒന്നിന് ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാൾ-ൽ വച്ച് വിപുലമായ യോഗം ചേരുന്നു. സമയം വൈകുന്നേരം 8:30.  എല്ലാവരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു

No Comments

Be the first to start a conversation

%d bloggers like this: