കുവൈറ്റില്‍ വ്യാജ ഡിഗ്രിയുള്ള 400 ഉന്നതര്‍ ഉണ്ടെന്ന്‍ വെളിപ്പെടുത്തല്‍

കുവൈറ്റിലെ ഉന്നത സ്ഥാനങ്ങളിലുള്ള 400 പേര്‍ക്ക് വ്യാജ ഡിഗ്രിയാണ് ഉള്ളതെന്ന് വെളിപ്പെടുത്തല്‍. മുന്‍ വിദ്യാഭ്യാസ മന്ത്രി ബദര്‍ അല്‍ ഇസ്സയാണ് കുവൈറ്റിലെ ഒരു പ്രമുഖ മാധ്യമമായ അല്‍ ഷാഹിദിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നാഷണല്‍ അസംബ്ലിയുടെ അന്വേഷണ കമ്മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം പറയുന്നു. മന്ത്രിയായിരിക്കുന്ന സമയത്ത് കുറെ അധികം ഉന്നതര്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായും എന്നാല്‍ താന്‍ അതിനു വഴങ്ങിയില്ല എന്നും അദ്ദേഹം പറയുന്നു. മന്ത്രാലയത്തിന് ലഭിക്കുന്ന ബഡ്ജറ്റ് വിഹിതത്തിന്റെ ഭൂരിഭാഗം പങ്കും ശമ്പളം നല്‍കണേ തികയു എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

No Comments

Be the first to start a conversation

%d bloggers like this: