ലുക്ക്‌ ഔട്ട് നോടീസില്‍ നദീറിന്റെ ചിത്രവും; കള്ളം ആവര്‍ത്തിച്ച് പോലീസ്

കോഴികോട് സ്വദേശി നദീര്‍ എന്ന നദിക്കെതിരെയുള്ള യു എ പി എ കേസില്‍ ഡി ജി പി ലോക്നാഥ് ബെഹ്രയുടെ വാദം പൊളിയുന്നു.ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 ന് ആണ് നദീറിനെ കസ്റ്റഡിയില്‍ എടുക്കുകയും വലിയ  പ്രതിഷേധത്തെ തുടര്‍ന്ന് അടുത്ത ദിവസം പുറത്ത് വിടുകയും ചെയ്തത്. നദീര്‍ മാവോയിസ്റ്റ് ആണെന്നായിരുന്നു പോലീസ് ഭാഷ്യം    എന്നാല്‍ കോഴികോട് പരിസരങ്ങളില്‍ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ നദീറിനെതിരെയുള്ള പോലീസ് നടപടി വിവാദമായതിനെ തുടര്‍ന്ന് നദീറിനെതിരെ യു എ പി എ ഇല്ലെന്നു സംസ്ഥാന പോലീസ് മേധാവി തന്നെ മാധ്യമങ്ങളോട് പറയേണ്ട സാഹചര്യം ഉണ്ടായി. എന്നാല്‍ ഡി ജി പി യുടെ പ്രസ്താവനക്ക് വിരുദ്ധമായി നദീറിന്റെ ഫോട്ടോ ഉള്‍പ്പടെ ലുക്ക്‌ ഔട്ട് നോട്ടീസ്   ഇറക്കിയിരിക്കുകയാണ് പോലീസിപ്പോള്‍. നദീര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക്  പോസ്റ്റിലൂടെ അറിയിച്ചത്.

No Comments

Be the first to start a conversation

%d bloggers like this: