അക്കൗണ്ടിങ് തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി

0
22

അക്കൗണ്ടിങ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് അറുതി വരുത്താൻ കടുത്ത ശിക്ഷാ നടപടികളുമായി സൗദി അറേബ്യ. ഇതിനായി നിയമം പരിഷ്‌കരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അഞ്ച് വര്‍ഷം വരെ തടവും ഇരുപത് ലക്ഷം റിയാല്‍ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരിക്കും പുതിയ നിയമം. ഈ മാസാവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായി തട്ടിപ്പുകളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പരിഷ്‌കരിച്ച നിയമമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അകൗണ്ടന്റ് സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് അല്‍ഗാമിസ് പറഞ്ഞു.