കുവൈറ്റ്: കുവൈറ്റ് അമീറിന് ആദരവായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച നാണയം പുറത്തിറക്കി കുവൈറ്റ് സെൻട്രൽ ബാങ്ക്. അദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഒരു സ്മരണിക എന്ന നിലയിലാണ് സ്വര്‍ണ്ണത്തിൽ തീർത്ത നാണയം ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. കുവൈറ്റ് ഭരണാധികാരിയായ ഐക്യരാഷ്ട്രസഭ മാനുഷിക നേതാവ് എന്ന് വിശേഷിപ്പിച്ച് അഞ്ചു വർഷം പിന്നിടുമ്പോഴാണ് ബാങ്കിന്റെ ആദരം.
മാനുഷികപ്രവർത്തനങ്ങൾക്കായുള്ള കുവൈറ്റ് അമീറിന്റെ മഹത്തായ സംഭാവനകളുടെ ആദരവായാണ് ഈ ഉപഹാരമെന്നാണ് കുവൈറ്റ് സെന്‍ട്രൽ ബാങ്ക് ഗവര്‍ണർ ഡോ.മുഹമ്മദ് അൽ ഹാഷിൽ പ്രസ്താവനയിൽ അറിയിച്ചത്. സ്വർണ്ണനാണയത്തിന്റെ മുൻവശത്താണ് കുവൈറ്റ് അമീറിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. മറുവശത്ത് കുവൈറ്റ് സിറ്റിയുടെ ചിത്രമാണ്.