മസ്ക്കറ്റ്: അന്തരിച്ച ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പിൻഗാമിയായി സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സഈദ് അധികാരമേറ്റു. സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ഹൈതം രാജകുടുംബത്തെ സാക്ഷിയാക്കി രാവിലെയോടെ അധികാരമേറ്റുവെന്നാണ് റിപ്പോർട്ടുകള്‍. ഒമാന്റെ പ്രഥമ പ്രധാനമന്ത്രി താരിഖ് അൽ സഈദിന്റെ മകന്‍ കൂടിയാണ് ഹൈതം ബിൻ താരിഖ്.
ഒമാൻ ഭരണാധികാരിയുടെ മരണവാർത്ത് ഇന്ന് പുലർച്ചെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിവാഹമോചിതമായ സുൽത്താന് മക്കളില്ലാത്തതിനാൽ കിരീടാവകാശിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. ഭരണാധികാരി പദവി ഒഴിഞ്ഞാൽ മൂന്ന് ദിവസത്തിനകം പുതിയ പിൻഗാമിയെ തെരഞ്ഞെടുക്കണമെന്നാണ് ഒമാനിലെ ചട്ടം. അതുപ്രകാരമാണ് ഹൈതം അധികാരമേറ്റത്.
സുൽത്താൻ ഖാബൂസിന്റെ കുടുംബത്തിൽ നിന്നു തന്നെയുള്ള ആളാണ് പുതിയ ഭരണാധികാരി.