ഒമാൻ ഭരണാധികാരിയുടെ വിയോഗം: കുവൈറ്റിൽ 3 ദിവസത്തെ ദുഃഖാചരണം

0
25

കുവൈറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തിൽ അനുശോചിച്ച് ഒമാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും. ശനി, ഞായർ , തിങ്കൾ ദിവസങ്ങളിലാണ് അവധി. ദുഃഖാചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസവും സർക്കാർ ഓഫീസുകളില്‍ കുവൈറ്റ് പതാക പകുതി താഴ്ത്തി കെട്ടും.

സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി ബാധകമാണ്. അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന ഹൈസ്കൂൾ പരീക്ഷകൾ മാറ്റി വച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അസുഖബാധിതനായി ചികിത്സയിലായിരുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വെള്ളിയാഴ്ചയാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.