കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; പ്രതിക്ക് ഒരു വര്‍ഷം തടവ്

0
24

നടന്‍ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശി വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി സ്റ്റാന്‍ലി ജോസഫ്(75) നെയാണ് മജിസ്‌ട്രേറ്റ് കേടതി ശിക്ഷിച്ചത്. വധശ്രമത്തിന് ഒരു വര്‍ഷവും ആയുധനിരോധന നിയമമനുസരിച്ച് ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് കുഞ്ചാക്കോ ബോബന് നേരെ കഠാര വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

കുഞ്ചാക്കോ ബോബനടക്കം കേസില്‍ എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.