കുവൈറ്റിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം എട്ടായി

0
23

കുവൈറ്റ്: രാജ്യത്ത് മൂന്ന് പേർക്ക് കൂടി കോവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ അസുഖ ബാധിതരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസമാണ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസായിരിന്നു. പിന്നാലെയാണ് തുടരെ തുടരെ റിപ്പോർട്ടുകളെത്തുന്നത്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളും ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ തന്നെയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേ സമയം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് ദേശീയ-വിമോചന ദിനത്തോടനുബന്ധിച്ച് നടക്കാനിരുന്ന ചടങ്ങുകൾ മാറ്റി വച്ചതായി അറിയിച്ചിട്ടുണ്ട്. രോഗഭീതിയുടെ പശ്ചാത്തലത്തിൽ അടിയന്തിരമായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.