കുവൈറ്റിൽ സ്വദേശിവത്കരണം നഴ്സിംഗ് മേഖലയിലേക്കും..?

0
23

കുവൈറ്റ്: രാജ്യത്തെ ആരോഗ്യരംഗത്തും സ്വദേശിവത്കരണം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകള്‍. നഴ്സിംഗ് മേഖലയ്ക്ക് ഊന്നൽ നൽകിയാകും സ്വദേശിവത്കരണമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി ഈ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം നഴ്സിംഗ് സേവന വിഭാഗം ഡയറക്ടർ സന തഖദം അറിയിച്ചിരിക്കുന്നത്.

ഉയർന്ന ശമ്പളം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പ് മുതലായവ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ സ്വദേശികളെ ഈ മേഖലയിലേക്ക് കൊണ്ടു വരാനാണ് സർക്കാർ നീക്കം.