കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 131 കോടി നല്‍കി

0
24

തിരുവനന്തപുരം> കെഎസ്ഇബി ജീവനക്കാരും പെന്‍ഷന്‍കാരും ചേര്‍ന്ന് 131 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 1,13,30,09,485 രൂപ ജീവനക്കാരുടെ സാലറി ചാലഞ്ചില്‍ നിന്നും 17,96,84,855 രൂപ പെന്‍ഷന്‍കാരുമാണ് നല്‍കിയത്.

വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.