കൈ പരിചരിച്ച ഡോക്ടർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ‌

0
27

വിദഗ്ധ ചികിത്സയിലൂടെ കൈപരിചരിച്ച ഡോക്ടർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. ദുബായിലെ ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറിയിൽ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ കൈയ്ക്കു ശാസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് ഡോക്ടർക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചത്…

ഫേസ്ബുക്കിലാണ് ചിത്രം പങ്കു വച്ചു കൊണ്ട് നന്ദി അറിയിച്ചത്. ‘വിദഗ്ധ ചികിത്സയിലൂടെ എന്റെ കൈ പരിചരിച്ച ഡോ. ഭുവനേശ്വർ മച്ചാനിക്കു നന്ദി’എന്നാണ് താരം കുറിച്ചത്.