കൊറോണ: അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച അവധി

0
25

കുവൈറ്റ്: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കുവൈറ്റ്. സർക്കാർ-സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരിക്കും. മാർച്ച് ഒന്നു മുതൽ 14 വരെയാണ് അവധി. നിലവിൽ ദേശീയ-വിമോചന ദിനവും വെള്ളിയാഴ്ചയും വിശ്രമദിനവുമൊക്കെയായി മാർച്ച് ഒന്നു വരെ അവധിയാണ്. അതിനൊപ്പമാണ് പതിനാല് ദിവസം കൂടി അവധി നീട്ടിയിരിക്കുന്നത്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാനുള്ള തീരുമാനം ഉണ്ടായത്.