കൊറോണ ഭീതി: കുവൈറ്റിൽ വിമാനത്താവളത്തിൽ യാത്രക്കാർക്ക് പ്രത്യേക പരിശോധന

0
19

കുവൈറ്റ്: കൊറോണ വൈറസ് ഭീതിയിൽ കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാർക്ക് പ്രത്യേക പരിശോധന. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിമാനത്താവളങ്ങളിലടക്കം കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിലെ പൊതു പരിശോധനയ്ക്ക് പുറമെയാണ് സംശയം തോന്നിയ 2500 യാത്രക്കാരെ പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇവരിൽ രോഗബാധ ഇല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ന, ഹോ​ങ്കോ​ങ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ കു​വൈ​ത്തി​ൽ പ്ര​വേ​ശ​ന വി​ല​ക്കുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം മാത്രമെ രാജ്യത്ത് പ്രവേശിപ്പിക്കുന്നുള്ളു.