കൊറോണ ഭീതി: കുവൈറ്റ് മൃഗശാല അടച്ചു

0
24

കുവൈറ്റ്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിലെ മൃഗശാല അടച്ചു. പൊതു സുരക്ഷ കണക്കിലെടുത്ത‌് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ മൃഗശാല അടച്ചിടുമെന്നാണ് കാർഷിക കാര്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് 56 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.