കൊവിഡ് വാക്സിനു വേണ്ടി 44,000 പേർ രജിസ്റ്റർ ചെയ്തു

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിനേഷന് വേണ്ടി പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻവർധന. നാല്പത്തി നാലായിരത്തോളം പേരാണ് ഇതുവരെ പേര് രജിസ്റ്റർ ചെയ്തത്. ഒമ്പത് ദിവസം മുൻപാണ് കോവിഡ വാക്സിനേഷൻ വേണ്ടി രജിസ്റ്റർ ചെയ്യാൻ സർക്കാർ വെബ്സൈറ്റ് ആരംഭിച്ചത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ആദ്യഘട്ടത്തിൽതന്നെ വാക്സിൻ ലഭിക്കണമെന്നില്ല എന്ന് ജാബിർ ആശുപത്രിയിലെ കോവിഡ് വാക്സിൻ തലവൻ ഡോക്ടർ മുണ്ടി അൽഹസ വി പറഞ്ഞു. അപേക്ഷിച്ചവരിൽ മുൻഗണനാ വിഭാഗങ്ങളിൽ പെടുത്തേണ്ട വരെയും ഓരോ വ്യക്തികൾക്കും ആവശ്യമായ മരുന്നിൻറെ അളവും കണക്കാക്കുന്നതിനും മറ്റും വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് രജിസ്ട്രേഷൻ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ഡിസംബർ അവസാനത്തോടെ കോവിഡ് വാക്സിൻ കുവൈത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികൾക്കും, പ്രായമായവർക്കും, സ്ഥിര രോഗികൾക്കും ആയിരിക്കും വാക്സിൻ നൽകുക.