കോട്ടയം ഫെസ്റ്റ് 2019 ഫ്‌ളൈർ,റാഫിൾ കൂപ്പൺ പ്രകാശനം

0
32

കുവൈറ്റ് സിറ്റി‌: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്‌(കോഡ്പാക്‌) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷം ഏപ്രിൽ ‌26വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളിൽ നടത്തുന്നു.പരിപാടിയുടെ ഫ്‌ളൈർ,റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ പോപ്പിൻസ് ഹാളിൽ നടന്നു.പ്രസിഡന്റ്‌ ജിയോ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,ജനറൽസെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും, മെഗാപരിപാടിയുടെകോ.സ്പോൺസർ ബി ഇ സി യുടെ മാർക്കറ്റിംഗ് മാനേജർ ശ്രീ റിനോഷ് ഫ്‌ളൈർപ്രകാശനം ചെയ്തു ,റാഫിൾ കൂപ്പൺ ചാരിറ്റി കൺവീനർ സിറിൽ ജോസഫ്വൈസ് പ്രസിഡന്റ് ഡോജി മാത്യുന് നൽകി നിർവ്വഹിച്ചു തുടർന്ന് ട്രഷറാർ ആർജി ശ്രീകുമാർ നന്ദി പറയുകയും ചെയ്തു,മുൻ പ്രസിഡന്റ് അനൂപ് സോമൻ, മുൻജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ്,ജോജോ,വിപിൻ,ജിത്തു,ജോസഫ്,സിബി,ഷൈജു,കിരൺ,അനിൽ,റോബിൻ,ബിജേഷ്,ജോജി,ബിജു,സന്ദീപ്എന്നിവർ നേതൃത്വം നൽകി