കോവിഡ് 19: കുവൈറ്റിൽ ഒരു മരണം കൂടി; 61 ഇന്ത്യക്കാർ ഉള്‍പ്പെടെ 151 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
38

കുവൈറ്റ്: കുവൈറ്റിൽ 61 ഇന്ത്യക്കാർ ഉൾപ്പെടെ 151 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2399 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 14 ആയി. 41കാരനായ കുവൈറ്റ് സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

രോഗബാധിതരിൽ 55 പേർ ഐസിയുവിലാണ്. ഇതിൽ 22 പേർ ഗുരുതരാവസ്ഥയിലാണെന്നാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചത്. അതേസമയം രാജ്യത്ത് ഇന്ന് 55 പേർ കൂടി രോഗമുക്തരായെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിൽ 1887 പേരാണ് ചികിത്സയിലുള്ളത്.