കുവൈത്ത് സിറ്റി: എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനം കുവൈത്തിലെ ഇന്ത്യൻ എംബസി സമുചിതമായി ആഘോഷിക്കുന്നു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇരുപത്തിയാറാം തീയതി രാവിലെ 9 മണി മുതൽ ഓൺലൈനായി ചടങ്ങുകൾ ആരംഭിക്കും.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് എംബസിയിൽ യാതൊരുവിധ ചടങ്ങുകളും നടക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ചടങ്ങുകൾ ഓൺലൈനായി നിരീക്ഷിക്കുന്നതിനുള്ള ലിങ്ക് യഥാസമയം എംബസിയുടെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും ലഭിക്കുമെന്നും അറിയിച്ചു.
Home Middle East Kuwait കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യൻ എംബസി ഓൺലൈനായി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു