ചിങ്ങനിലാവ് 2019  ശ്രദ്ദേയമായി

0
22

കുവൈറ്റ് സിറ്റി : ജനബാഹുല്യം കൊണ്ട് വ്യത്യസ്താമാക്കിയ മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം ചിങ്ങനിലാവ് 2019 വിവിധ കല പരിപാടികൾ കൊണ്ട് സമ്പന്നമായി. മാസ്റ്റർ രോഹിത് ശ്യാമിന്റെ കീർത്തനത്തോട് ആരംഭിച്ച ഓണാഘോഷം.മാളവിക രതീഷിന്റെ നാടോടിനിർത്തവും, നിർത്തിയതി ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച ഒപ്പന, കോൽക്കളി, തിരുവാതിരയും,പ്രശാന്തി അഭിലാഷ്,ദിയ സംഗീത്, ദൃശ്യ സംഗീത്,  യജെൽ സാറ പോൾ എന്നിവരുടെ നിർത്തനിർത്യങ്ങൾ ചിങ്ങനിലാവിന് നിറമേകി. മാവേലിക്കരയുടെ ഗായകരായ ലേഖ ശ്യാം, മോൻസി  ജോർജ്, ജിനു ജോൺസൻ, സൂരജ് എന്നിവരുടെ ഗാനങ്ങൾ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.

പൊതുസമ്മേളനം മാവേലിക്കര അസോസിയേഷൻ പ്രസിഡണ്ട് മനോജ് പരിമണത്തിന്റെ അധ്യഷതയിൽ കൂടിയ യോഗം ലോക കേരള സഭ അംഗം ശ്രീ ശ്രീമലാൽ മുരളി ഉദ്‌ഘാടനം ചെയ്തു. സംഘടനയുടെ രക്ഷാധികാരി ശ്രീ ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട്  ശ്രീ രാജീവ് നാടുവിലേമുറി, സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗങ്ങളായ ശ്രീ എ ഐ  കുര്യൻ , ശ്രീ നൈനാൻ ജോൺ , വനിതാ വിഭാഗം ചെയർപേഴ്സൺ  ശ്രീമതി പൗര്ണമി സംഗീത് ട്രഷറർ ശ്രീ ജെറി ജോൺ എന്നിവർ ആശംസകൾ നേർന്നു .

ജനറൽ സെക്രട്ടറി ജി. എസ്  പിള്ളൈ സ്വാഗതവും  പ്രോഗ്രാം കൺവീനർ പ്രമോദ് ചെല്ലപ്പൻ നന്ദിയും പറഞ്ഞു,

തുടർന്ന് ഗൃഹതുരത്വം വിളിച്ചോതുന്ന  വിഭവസമര്ഥമായ സദ്യയും  പ്രശസ്ത പിന്നണി ഗായിക ലേഖ അജയും സംഘവും അവതരിപ്പിച്ച ഗാനമേളയും , ഉഷാ  തൃശ്ശൂരും പൊലിക്കനാടൻ പാട്ടുകുട്ടവും അവതരിപ്പിച്ച  നാടൻ പാട്ടും ഓണാഘോഷങ്ങൾക്ക് പകിട്ടേകി
പ്രോഗ്രാമുകൾ  പൗർണമി സംഗീത് നിയന്ത്രിച്ചു.