ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ സെണ്ട്രൽ അഡ്‌-ഹോക്ക്‌ കമ്മറ്റി രൂപീകരിച്ചു

0
43

കുവൈത്ത് സിറ്റി: ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ തുടർപ്രവർത്തനങ്ങൾക്കായ്‌ സെൻട്രൽ അഡ്‌-ഹോക്ക്‌ കമ്മറ്റി രൂപീകരിച്ചു. ഏരിയ കോർഡിനേറ്റർമ്മാർ വഴി ഏരിയ കമ്മറ്റികൾ വിപുലീകരിച്ച്‌ ജെനറൽ ബോഡി മീറ്റിങ്‌ സംഘടിപ്പിക്കാനും സാൽമിയയിൽ ചേർന്ന ഓർഗ്ഗനൈസേർസ്സ്‌ മീറ്റിംങ്‌ തീരുമാനമായി. ജസ്റ്റിൻ പി ജോസ്‌ (പ്രസിഡന്റ്‌), ബിനു യോഹന്നാൻ (ജെനറൽ സെക്രെട്ടറി), ലെനീഷ്‌ കെ.വി.(ട്രഷറർ), അംബിളി നാരായണൻ (വനിതാ ചെയർപെർസ്സൺ) എന്നിവർക്കൊപ്പം ‌സലീം കൊടുവള്ളി (വൈസ്‌ പ്രസിഡന്റ്‌), വനജ രാജൻ (ജോയന്റ്‌ സെക്രെട്ടറി), ലിസ്സി ബേബി (ജോയിന്റ്‌ ട്രഷറർ), റസിയത്ത്‌ ബീവി (വനിതാ സെക്രെട്ടറി) എന്നിവരും സെണ്ട്രൽ കമ്മറ്റി ഭാരവാഹികൾ ആയ്‌ ചുമതലയേറ്റു. ഏരിയ കമ്മറ്റികളുടെ വിപുലീകരണത്തിന്റെ ചുമതലയുമായ്‌ സാൽമിയയിൽ പ്രസീത, മെനീഷ്‌ വാസ്‌ എന്നിവരും, ഹവലിയിൽ ജലീൽ കോട്ടയം, സലീം കൊടുവള്ളിയും ഋഗ്ഗായ്‌ ഭാഗത്തേക്ക്‌ റഹീം ആരിക്കാടി, റഷീദ്‌ കണ്ണവവും മഹബൂളയിൽ അഷറഫ്‌ ചൂരൂട്ട്‌, മുജീബ്‌ കെ.ടി., ലത്തീഫ്‌ മനമ്മലും മംഗഫിൽ ഗിരീഷ് ഗോവിന്ദൻ‌, പ്രീത ശ്രീഹരിയും ഫഹഹീലിലേക്ക്‌ ഷിയാസ്‌, അജിത ഷാജിയും ഫർവാനിയ-കൈത്താനിലേക്ക്‌ ബിനു യോഹന്നാൻ, സജിനി ബിജുവും അബ്ബാസിയയിൽ ഷാജി, ഷാനവാസ്‌, ഉലാസും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.സാജു, സാബു മാത്യു, ഷിയാസ്, മിനി കൃഷ്ണ‌, മനോജ്‌ കോന്നി, നളിനാക്ഷൻ, അജിതാ ജോയ്‌, മൻസൂർ കിനാലൂർ, സാബു മാത്യു, പ്രമോദ്‌ കുറുപ്പ്‌, നസീർ അസ്സൈനാർ, വിബിൻ, ഷെരീഫ, ഷീജ സജീവൻ, ഷിൽജു പി.വി, ഗഫൂർ , ഷോബി ജോർജ്ജ്‌, എന്നിവർ വിവിധ ഏരിയകളിൽ നിന്നും പിന്തുണ അറിയിച്ച്‌ സന്ദേശം കൈമാറി. മുൻകാലത്തെ ഏരിയ കമ്മറ്റി ഭാരവാഹികളെയും ചേർത്ത്‌ അതാത്‌ ഏരിയയിൽ അംഗങ്ങളുമായ്‌ ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ കമ്മറ്റിഅംഗങ്ങൾ തീരുമാനിച്ചു.