നടി അപമാനിക്കപ്പെട്ട സംഭവം, പോലീസും വനിതാകമ്മീഷനും ഇടപെട്ടു

0
37

കൊച്ചി: കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ നടപടിയുമായി പൊലീസ്. മാളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. നടി ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും സംഭവം വലിയ ചർച്ചയായതോടെ പോലീസും വനിതാ കമ്മീഷനും ഇടപെടുകയായിരുന്നു. മോളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഞങ്ങൾ നടിയുടെ വെളിപ്പെടുത്തലുകളെ ശരി വയ്ക്കുന്നതായി പോലീസ് പറഞ്ഞു. മാസ്ക് വച്ചിരിക്കുന്നതിനാൽ എന്നാൽ പ്രതികളുടെ മുഖം വ്യക്തമല്ല. എന്നിരുന്നാലും ലും മോളിൽ കയറുമ്പോൾ ഇവർ നൽകിയ പേര് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിൽ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് തനിക്ക് രണ്ട് ചെറുപ്പക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്.