നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ

0
31

കൊച്ചി: ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം. കൊച്ചി എളമക്കര കായലിന് സമീപത്താണ് ബക്കറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

കായലിലൂടെ ഒഴുകിയ ബക്കറ്റ് സമീപത്ത് കളിച്ചു കൊണ്ട് നിന്ന കുട്ടികളാണ് ആദ്യം കണ്ടത്. ഇത് കരയ്ക്കടുപ്പിച്ച് നോക്കിയപ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടത്. പൊക്കിൾ കൊടി പോലും മുറിച്ച് മാറ്റാത്ത നിലയിലായിരുന്നു മൃതദേഹമെന്നാണ് പൊലീസ് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം സമീപത്തൊക്കെ പരിശോധന നടത്തി.

പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.