തമിഴ്‌നാട്ടില്‍ നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍. തമിഴ്നാട് കടലൂര്‍ സ്വദേശിയാണ് പുതുച്ചേരി ജിപ്മെര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറത്തെ തിരൂരില്‍ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന 79 കാരനെയാണ് നിപ വൈറസ് ബാധ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പനി കലശലായതിനെ തുടര്‍ന്ന് ബന്ധുവാണ് കേരളത്തിലെത്തി ഇയാളെ തമിഴ്നാട്ടിലേക്ക് കൂട്ടി കൊണ്ട് പോയത്. കടലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന ഡോക്ടര്‍മാരുടെ സംശയത്തെ തുടര്‍ന്നാണ് ഇയാളെ പുതുച്ചേരിയിലെ ജിപ്മെറിലേക്ക് മാറ്റിയത്.
ഇയാളുടെ രക്ത സാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുമായി അടുത്തിടപഴകിയ എല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.