നിരോധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്താൻ കുവൈത്ത് എയർവെയ്സ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

0
26

കുവൈത്ത് സിറ്റി: യാത്രാ നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനായി കുവൈത്ത് എയർവേയ്‌സ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സ്വദേശികൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും ഗാർഹിക തൊഴിലാളികൾക്കുമാണ് ടിക്കറ്റ് റിസർവേഷൻ അനുവദിച്ചത്. ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.