പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം

0
21

ഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം. എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും  സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്ഥലമുടമയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ പണമിടപാട് ചെക്ക് വ‍ഴി നടത്തണമെന്ന് അവശ്യപ്പെട്ടിട്ടും എംഎല്‍എ ഇടപെട്ടാണ് തുക കാശായി കൈമാറും എന്ന തീരുമാനത്തിലെത്തുന്നത്. ഒരു കോടി 3 ലക്ഷത്തിന്റെ ഇടപാട്‌ എംഎൽഎ ഇടപെട്ട്‌ 80 ലക്ഷമാക്കി കുറച്ചു. നിയമവിരുദ്ധ ഇടപാടാണ്‌ എംഎൽഎ നടത്തിയത്‌.

 

  • Deshabhimani –