പുതുവർഷം ആഘോഷം അതിരുവിടണ്ട: നാടുകടത്തൽ മുന്നറിയിപ്പുമായി കുവൈറ്റ്

0
33

കുവൈറ്റ്: പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി കുവൈറ്റ്. രാ​ജ്യ​ത്തി​​െൻറ പാ​ര​മ്പ​ര്യ​ത്തി​നും നി​യ​മ​ങ്ങ​ൾ​ക്കും നി​ര​ക്കാ​ത്ത​വി​ധം ​ആഘോഷങ്ങൾ അതിരു വിട്ടാൽ ചിലപ്പോൾ നാടു വിടേണ്ടി വരും. പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് നിയമലംഘനം നടത്തി പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തുമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ആഘോഷത്തിമിർപ്പിൽ ഗതാഗത തടസമുണ്ടാക്കുകയോ അപകടകരമായി വാഹനം ഓടിക്കുകയോ ചെയ്യരുതെന്നാണ് താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെയടക്കം കർശന നിരീക്ഷണമുണ്ടായിരിക്കും. നിർദേശങ്ങൾ ലംഘിച്ചാൽ ശക്തമായി നടപടികളുണ്ടാകുമെന്നാണ് സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ബാ​ച്ചിലേഴ്സ് അധികമുള്ള മേഖലകളിൽ സം​ശ​യ​മു​ള്ള ഫ്ലാ​റ്റു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​നകളുണ്ടാ‌കുമെന്നും അറിയിച്ചിട്ടുണ്ട്.

ഗ​ൾ​ഫ്​ റോ​ഡ്​ അ​ട​ക്കം സ്ഥി​രം ആ​ഘോ​ഷ​സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലീ​സ്​ സാ​ന്നി​ധ്യ​മു​ണ്ടാ​വും. എ​ല്ലാ അ​തി​ർ​ത്തി ചെ​ക്ക് പോ​യി​ൻ​റു​ക​ളിലും സു​ര​ക്ഷ ശ​ക്ത​​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.