പ്രവാസികൾക്ക് കരുതലുമായി വീണ്ടും മുഖ്യമന്ത്രി; സർക്കാരിന് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഉറപ്പ്

0
26
Pinarayi
Pinarayi

തിരുവനന്തപുരം: പ്രവാസികളുടെ വിഷയത്തിൽ വീണ്ടും കരുതലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന് കഴിയുന്നതൊക്കെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരിക്കുന്നത്.

ഗൾഫ് സ്കൂളുകളിലെ ഫീസ് വിഷയം എടുത്തു പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ദുർഘടമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. നേരത്തേ സാമ്പത്തികമായി നല്ല നിലയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ മിക്കവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ അദ്ധ്യയന വര്‍ഷത്തെ ഫീസ് നല്‍കേണ്ടസമയമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ നടത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനോട് പരസ്യ അഭ്യര്‍ത്ഥനയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഫീസ് അടയ്ക്കാൻ കാലാവധി നീട്ടി നൽകണമെന്നും ഇക്കാര്യത്തിൽ മലയാളി മാനെജ്മെന്റുകളുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.