ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട ഡൽഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാർഥികൾ നടത്തിയ സമരമാണ് പ്രക്ഷോഭത്തിൽ കലാശിച്ചത്. സർവകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും അടക്കം നൂറു കണക്കിന് പേർ ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരിൽ ദക്ഷിണ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇത് പൊലീസ് തടഞ്ഞതാണ് സംഘർഷങ്ങൾക്കിടയാക്കിയതെന്നാണ് സൂചന.
അക്രമാസക്തരായ വിദ്യാർഥികൾ പൊതുമുതലുകൾ നശിപ്പിച്ചെന്നും കല്ലെറിഞ്ഞെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. ആറ് സ്റ്റേറ്റ് വാഹനങ്ങൾ അടക്കം പൊതുമുതലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതോടെയാണ് ഇടപെട്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമാസക്തരായ വിദ്യാര്‍ഥികളെ നേരിടാൻ പൊലീസ് ലാത്തി വീശുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.
എന്നാൽ അക്രമം നടത്തിയത് പൊലീസാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.