‘ഫിറ്റ്’കൂട്ടാന്‍ കള്ളില്‍ മയക്കുമരുന്ന് : പത്തനംതിട്ടയില്‍ മൂന്നു കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം.

0
61

പത്തനംതിട്ട റെയ്ഞ്ചിലെ മൂന്നു കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടി എസ് 16 പരിയാരം, ടി എസ് 12 തറയില്‍മുക്ക്, കോന്നി റെയ്ഞ്ചിലെ ടി എസ് 7 പൂങ്കാവ് എന്നീ ഷാപ്പുകള്‍ പൂട്ടാനാണ് നിര്‍ദ്ദേശം. ഈ ഷാപ്പുകളില്‍ നിന്നുള്ള കള്ളിന്റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി കണ്ടെത്തിയത്. കനാബിനോയ്ഡ് എന്ന മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളില്‍ കണ്ടെത്തിയത്. ഇതില്‍ കഞ്ചാവ് ഓയിലിന്റെ അംശം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് കള്ളു ഷാപ്പുകളിലും പരിശോധന നടന്നു വരികയാണ്.