ഫ്ലൈ ദുബൈ എയർലൈൻ വിമാനങ്ങളുടെ പ്രവർത്തനം ഡിസംബർ 15 മുതൽ കുവൈത്ത് സഅദ് അബ്ദുല്ല വിമാന താവളത്തിൽ നിന്നും ( ടെർമ്മിനൽ 3 ) കുവൈത്ത് അന്താരാഷ്ട്രാ വിമാന താവളത്തിലെ ടെർമ്മിനൽ 1 ലേക്ക് മാറ്റുന്നു.ഇത് പ്രകാരം സഅദ് അബ്ദുല്ല വിമാനതാവളത്തിലേക്കുള്ള ഫ്ലൈ ദുബൈ യുടെ അവസാന വിമാനം (FZ 55)ഡിസംബർ 14 നു കുവൈത്ത് സമയം കാലത്ത് 10.35 നു ഇറൻഹുകയും ടെർമ്മിനൽ 3 ൽ നിന്നുള്ള ആദ്യ വിമാനം( FZ 54) ഡിസംബർ 15 നു കാലത്ത് 8.35 നു പറന്നുയരുകയും ചെയ്യും.ഇതിലെ യാത്രക്കാർക്ക് ടെർമ്മിനൽ 1 ലെ സോൺ 4 ൽ ചെക്കിംഗ് ചെയ്യാൻ അനുവദിക്കുമെന്നും ഫ്ലൈ ദുബൈ എയർലൈൻസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
Home Middle East Kuwait ഫ്ലൈ ദുബൈ എയർലൈൻ വിമാനങ്ങളുടെ പ്രവർത്തനം ഡിസംബർ 15 മുതൽ ടെർമ്മിനൽ 1 ലേക്ക്...