മാവേലിക്കര ഫെസ്റ്റ് 2019

0
35

കുവൈറ്റ് സിറ്റി: മാവേലിക്കര പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ(MPAK)

മാവേലിക്കര ഫെസ്സ് 2019 “താരകപെണ്ണാളേ”അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  വർണാഭമായ  പരിപാടികളോടെ  നടന്നു.  പ്രസിഡന്റ്

സക്കീർ പുത്തൻ പാലത്തിന്റെ അദ്ധ്യക്ഷതയിൽ നാടൻ പാട്ടിന്റെ കുലപതി  ശ്രീ. സത്യൻ കോമല്ലൂർ ഭദ്ര ദീപം കൊളുത്തിപൊതുയോഗം ഉത്ഘാടനം ചെയ്തു.

 

മാവേലിക്കര പ്രവാസി” അവാർഡ് 2019 , സാമൂഹിക,ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ശ്രീ  സക്കീർപുത്തൻപാലത്തിനു സമ്മാനിച്ചു. 25,000 രൂപയും ഫലകവും ആണ് അവാർഡ്.അവാർഡ് തുക അദ്ദേഹം  സംഘടനയുടെജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തിരികെ നൽകി. ചടങ്ങിൽ  ചീഫ് ഗസ്റ്റ് ശ്രീ. സത്യൻ കോമല്ലൂരിനെ ആദരിച്ചു. കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി പോകുന്ന രക്ഷാധികാരി ഇബ്രാഹിംകുട്ടിക്കു യാത്രയയപ്പും നൽകി. സംഘടനയുടെ വളർച്ചക്ക് എത്രയും നല്ല സേവനങ്ങൾ നൽകി കൊണ്ട് ഇരിക്കുന്ന മനോജ് റോയ്, വിജോ പി. തോമസ്, പ്രകാശ്ചിറ്റേഴത്ത്‌, എന്നിവരെ സ്നേഹോപകരം നൽകി  ആദരിച്ചു.

      

തുടർന്നു നടന്ന പരുപാടിയിൽ  കുവൈറ്റിലെ പൊലിക നാടൻപാട്ട് കൂട്ടത്തിന്റെ നാടൻപാട്ടും ദൃശ്യ ആവിഷ്കാരവുംപരിപാടിയുടെ മുഖ്യ ആകർഷണം ആയിര്ന്നു                                            

 

കുവൈറ്റിലെ വിവിധ സംഘടനകളെ പ്രീതിനിധികരിച്ചു കൊണ്ട് പി.ജി.ബിനു (വോയിസ് കുവൈറ്റ് രക്ഷാധികാരി), ബാബുഫ്രാൻസിസ് ( ലോക കേരളം സഭാംഗം) വിജയൻ എന്യാസിയാ ( എ വൺ ഇന്ത്യ കുവൈറ്റ്)  ജോയ് ചിറ്റിലപ്പള്ളി ട്രാസ്‌ക്കുവൈറ്റ്) , സലിം രാജൻ (  കൊല്ലം ജില്ലാ പ്രവാസി അസ്സോസിയേഷൻ) , വിജോ പി.തോമസ് (MPAK ട്രെഷറർ), ഇബ്രാഹിം കുട്ടി(MPAK രക്ഷാധികാരി), എന്നിവർ ആശംസകൾ നേർന്നു കൊണ്ട് പ്രേസംഗിച്ചു. പ്രോഗ്രാം കൺവീനർ പ്രകാശ് ചിറ്റേഴത്ത്സ്വാഗതവും ജനറൽ സെക്രട്ടറി മനോജ് റോയ് നന്ദിയും പറഞ്ഞു.                പരിപാടികൾക്ക്  ദിലീപ് കുമാർ, സിതോജ്,സജിത്ത്,അജി കോമല്ലൂർ,അനിൽ,ഷൈജു,ബിജു എന്നിവർ നേതൃത്വം നൽകി.