മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി ജെപി നഡ്ഡ

0
35

ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെപി നഡ്ഡ മുതിർന്ന ബിജെപി നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരെ വീട്ടിലെത്തി കണ്ടാണ് നഡ്ഡ അനുഗ്രഹം വാങ്ങിയത്.

നേരത്തെ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ളവരുമായി നഡ്ഡ കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗമാണ് നഡ്ഡയെ ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെയാണ് അദ്ധ്യക്ഷനെ സഹായിക്കുന്നതിനായി വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചത്.