മൃതദേഹം അർജുന്റേത് തന്നെ; ഡി.എൻ.എ ഫലം പോസിറ്റീവ്

0
112

കോഴിക്കോട്: ബുധനാഴ്ച കണ്ടെടുത്ത മൃതദേഹം കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ്റേതാണെന്ന് ഡിഎൻഎ പരിശോധനാഫലം സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കാണാതാകുന്നത് ജൂലൈ 16ന് കർണാടക-ഗോവ അതിർത്തിക്ക് സമീപം പനവേൽ-കന്യാകുമാരി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലാണ്. 71 ദിവസമായി കാണാതായ ലോറി ഗംഗാവലി നദിയിൽ ഡ്രഡ്ജിങ് നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്. ക്യാബിനിനുള്ളിൽ മൃതദേഹം കണ്ടെത്തിയിരുന്നു. അത് അർജുന്റേതാണെന്ന് ഉറപ്പിക്കാൻ സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു. അതാണ് പോസിറ്റീവ് ആയത്.