കുവൈറ്റ് സിറ്റി : രാജാ ജനറൽ ട്രേഡിങ് Co. W.L.L ബി ഡി കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 13ന് ഉച്ചക്ക് 2.30 മണി മുതൽ 4.30 മണി വരെ ജാബിരിയാ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് നടക്കുന്നത്. 1961 മുതൽ പ്രവർത്തിക്കുന്ന രാജ ട്രേഡിങ്ങ് കമ്പനിയുടെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 97840957, 96602365എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ, നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.