ലണ്ടനിൽ നിന്നെത്തിയ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
22

ഡൽഹി: ലണ്ടനിൽനിന്ന് ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനിതക മാറ്റം സംഭവിച്ച പുതിയതരം വൈറസ് ബാധയാണോ എന്ന് പരിശോധിക്കുന്നതിനായി ആയി ഇവരുടെ സാമ്പിളുകൾ നാഷനൽ സെന്റർ ഡിസീസ് കൺട്രോൾലേക്ക് അയച്ചു. വിമാനത്തിലെ
യാത്രക്കാരും കാബിൻ ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എല്ലാവരും ഡൽഹിയിൽ നിരീക്ഷണത്തിലാണ് . ജനിതക മാറ്റം സംഭവിച്ച വൈറസ് അതിേവഗം പടർന്നു പിടിക്കുന്നതിനാൽ ചൊവ്വാഴ്ച അർധരാത്രി മുതൽ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തിലാക്കിയിരുന്നു. പഴയ വൈറസിനേക്കാൾ 70% അധികമാണ് പുതിയ വൈറസിന്റെ വ്യാപന ശേഷി. ബ്രിട്ടനിൽനിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവർക്ക് ഇന്നലെ മുതൽ കർശന പരിശോധനം ഏർപ്പെടുത്തിയിരുന്നു.