വിദേശ എ റ്റി എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്ക് കൂട്ടി

0
21

കുവൈത്ത് സിറ്റി :കുവൈത്തിന് പുറത്തുള്ള എ റ്റി എമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്ക് വർദ്ധിപ്പിച്ചു. അടുത്ത മാസം ആദ്യം മുതൽ വർദ്ധിപ്പിച്ച നിരക്ക് നിലവിൽ വരും. വിദേശങ്ങളിൽ നടത്തുന്ന ഒരോ എറ്റിഎം പിൻവലിക്കലിനും അധികമായി 1.25 ദിനാർ ഈടാക്കുമെന്ന് കുവൈത്ത് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചു.

എറ്റിഎം സേവനകൾക്ക് ബാങ്കുകൾ ലഭ്യമാക്കുന്ന സുരക്ഷ ഉൾപ്പെടെ വിലയിരുത്തിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. സേവനത്തിന്റെ മൂല്യം, ബാങ്കുകൾക്ക് വരുന്ന ചെലവും പരിഗണിച്ചു. നിരക്ക് വർദ്ധിപ്പിച്ചതിന് ഊദ്യോഗിക അനുമതിയും നേടിയിട്ടുണ്ടെന്ന് ബാങ്കുകൾ വ്യക്തമാക്കി.