സ്വാതന്ത്ര്യ ദിനം കേരളത്തെ പുനർനിർമിക്കുന്നതിന് ഉള്ളതായിരിക്കണമെന്ന് മുഖ്യമന്ത്രി

0
35

തിരുവനന്തപുരം: ദുരന്തത്തിന്റെയും ദുഖത്തിന്റെയും നടുവിൽ നിന്നുള്ള ഈ സ്വാതന്ത്ര്യ ദിനം കേരളത്തെ പുനർനിർമിക്കുന്നതിന് ഉള്ളതായിരിക്കണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കശ്‍മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.