കുവൈറ്റ് സിറ്റി : കുവൈറ്റിലെ അംഘാര മേഖലയിൽ മരങ്ങളും സ്പോഞ്ചുകളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം ഉണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം. തഹ്‌രീർ, ജഹ്‌റ ക്രാഫ്റ്റ്‌സ്, ഇസ്തിഖ്‌ലാൽ, സപ്പോർട്ട് സെൻ്ററുകൾ എന്നിവയുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നാല് ഫയർഫോഴ്‌സ് ടീമുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.