കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യോമയാനവകുപ്പ് മേധാവി ശൈഖ് സൽമാൻ ഹമൂദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് നേരിട്ടുള്
വിമാന സർവീസിന് വിലക്കുള്ളതിനാൽ തിരിച്ചുവരാൻ
പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ വിഷയം അംബാസഡർ വ്യോമയാന വകുപ്പി
ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യയിൽനിന്ന്ഗാർഹികത്തൊഴിലാളികളെ
തിരിച്ചുകൊണ്ടുവരാൻ എടുത്ത നടപടികൾക്ക് നന്ദി പറഞ്ഞ അംബാസഡർ സ്വകാര്യ
തൊഴിൽവിസയിലുള്ളവർക്കും കുവൈത്തിലേക്ക് തിരിച്ചുവരാൻഅവസരമൊരുക്കണമെന്ന് അഭ്യർഥിച്ചു. ഉഭയകക്ഷി ബന്ധവും വ്യോമായാന മേഖലയിലെസഹകരണവും ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.