അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചെന്ന് പോലീസ്

0
24

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്. അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ചത് തങ്ങളാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചെന്നാണ് കന്‍റോൺമെന്‍റ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ഇരുവരും ഇന്നലെ അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.