അഗ്നിബാധയിൽ 10 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

0
30

കുവൈത്ത് സിറ്റി: ജബാരിയയിലെ വീട്ടിലുണ്ടായ അഗ്നി ബാധയെത്തുടർന്ന് പത്തുപേർക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ് ഇയാളെ മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമല്ല. അഗ്നിബാധ സംബന്ധിച്ച വിവരം ലഭിച്ച ഉടൻ അഗ്നിശമനസേനാ വിഭാഗം സംഭവസ്ഥലത്തെത്തി തീ അണച്ചതായി ഡയറക്ടർ ജനറൽ ഓഫ് ഓഫ് ഫയർ ഡിപ്പാർട്ട്മെൻറ് മീഡിയ വിഭാഗം അറിയിച്ചു. വീടിൻറെ ഒന്നാം നിലയിൽ പടർന്ന തീ കൃത്യസമയത്ത് അണയ്ക്കാൻ ആയതിനാൽ സമീപത്തെ മറ്റ് വീടുകളിലേക്ക് തീ തീപടർന്നത് തടയാനായി. തന്മൂലം വൻദുരന്തമാണ് ഒഴിവാക്കാനായത്. അഗ്നിബാധയുടെ കാരണം അന്വേഷിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.