കുവൈറ്റ് സിറ്റി: ഫയർ ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടതിനും അവശ്യ സുരക്ഷാ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും വിവിധ ഗവർണറേറ്റുകളിലായി 60 സ്റ്റോറുകൾ ജനറൽ ഫയർഫോഴ്‌സ് അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് നീക്കം. ആവശ്യമായ ഫയർ ലൈസൻസുകളില്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചതെന്നും ഇത് പൊതുജന സുരക്ഷയ്ക്ക് വലിയ അപകടമുണ്ടാക്കുന്നതായും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.