കുവൈറ്റ് : സൗത്ത് അംഘാരയിൽ പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കി കുവൈത്ത് ഫയർഫോഴ്സ്. കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പയിനുകൾ നടത്തിയത്. അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു പരിശോധന കാമ്പയിൻ . അഗ്നി സുരക്ഷ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നിരവധി കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായി ഫയർഫോഴ്സ് പത്രക്കുറിപ്പിൽ പറഞ്ഞു.