കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) മംഗഫ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. അജ്പക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, എ. ഐ. കുര്യൻ, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, വനിത വേദി പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിത രവി, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ മംഗഫ് ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനേഴ്സ് ആയി നന്ദു എസ്. ബാബു, കോര മാവേലിക്കര, ജയ കുട്ടൻപേരൂർ, ശരത് കുടശനാട് എന്നിവരെയും തിരഞ്ഞെടുത്തു.മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ് സ്വാഗതവും ജോയിന്റ് കൺവീനർ നന്ദു എസ്. ബാബു നന്ദിയും പറഞ്ഞു.